സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടത്തിന്‍റെ പുതിയ പദ്ധതി. ഇനി മുതല്‍ കൊച്ചിയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ നടപടിയുണ്ടാകും.
ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം ഉണ്ടായത്. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുടെ
ലക്ഷണങ്ങളും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നോട്ടീസ് അടിച്ച് വിതരണം ചെയ്യാനും നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാകും നോട്ടീസ് വിതരണം ചെയ്യുക.
കൊച്ചിക്ക് പുറമെ കോഴിക്കോട് നഗരത്തിലും പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടിയുണ്ടാകും. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവുശിക്ഷയും 5,000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്താനാണ് പോലീസ് സേനയുടെ തീരുമാനം.