തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്
നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
കോവിഡ് കാലയളവില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ ഇക്കാലയളവില്‍ അവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്.
പരമാവധി ജീവനക്കാര്‍ക്ക് താമസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും അതിന് കഴിയാതെ വരുന്ന ജീവനക്കാര്‍ക്കാണ് യാത്ര സൗകര്യം നല്‍കുന്നത്.