വയനാട് ജില്ലയില്‍ പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 5000 രൂപ പിഴ അടക്കേണ്ടി വരുമെന്ന് ജില്ല പൊലീസ് മേധാവി.
റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ഉപഭോക്താക്കള്‍ക്കായി കടയുടമകള്‍ സാനിറ്റെസര്‍ വച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയടക്കേണ്ടിവരും.
പിഴ അടക്കാന്‍ വിസമ്മതിച്ചാല്‍ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസെടുക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY