വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പരാതി നല്‍കാത്തതിലുള്ള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് പെണ്‍കുട്ടിയോട് സംസാരിച്ചത്.
കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയാണ് ജോസഫൈന്‍ പരാതിക്കാരിയോട് പരുഷമായി സംസാരിച്ചത്. തന്നെ വിളിച്ചപ്പോള്‍ അതൊരു ഫോണ്‍ ഇന്‍ പരിപാടിയാണെന്ന് തനിക്കറിയില്ലായിരുന്നു.
ഒരു പെണ്‍കുട്ടി പരാതി പറയാന്‍ വിളിച്ചപ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഒന്ന് ഉറക്കെ പറയൂ എന്ന് അവരോട് പറഞ്ഞു. പരാതി നല്‍കാത്തതില്‍ ആത്മരോഷത്തോടെ അവരോട് പ്രതികരിക്കുകയായിരുന്നു.
പിന്നീട് ആലോചിച്ചപ്പോള്‍ അത് ശരിയായില്ലെന്ന് തോന്നി. താന്‍ അങ്ങനെ പെരുമാറിയതില്‍ ആ പെണ്‍കുട്ടിക്ക് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ
പ്രസ്താവന വലിയ വിവാദമായതോടെയാണ് അവര്‍ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിക്കകത്തും അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേ ഇല്ല എന്നായിരുന്നു ജോസഫൈന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.