Breaking News

കോവിഡ് വ്യാപനം: സംസ്ഥാനത്ത്​​ നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടി തുടരും…

സംസ്ഥാനത്ത്​ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്​.

കൂടാതെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്​. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്​. അതേസമയം

ഇനി മുതല്‍ ടി.പി.ആര്‍ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും പൂര്‍ണമായ ഇളവുണ്ടാവുക. ആറ്​ മുതല്‍ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലായിരിക്കും.

12 മുതല്‍ 18 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ആകും ഉണ്ടാവുക. 18ന്​ മുകളില്‍ ടി.പി.ആറുള്ള പ്രദേശങ്ങള്‍ ഡി കാറ്റഗറിയിലുമാവും ഉള്‍പ്പെടുത്തുക. 18 ശതമാനത്തിന്​ മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്​ഡൗണായിരിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …