Breaking News

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില സർവകാല റെക്കോർഡിലേക്ക് കൂതിക്കുന്നു…

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. 165 രൂപയെന്ന സർവകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്.

പെരുന്നാൾ എത്തിതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നത്.

100 രൂപയിൽ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയർന്നു. എന്നാൽ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ വില കുതിച്ച് ഉയർന്ന് 165 ൽ എത്തുകയായിരുന്നു.

കോഴി കച്ചവടക്കാർക്ക് കിലോയ്ക്ക് 140 രൂപയ്ക്കാണ് ഇറച്ചിക്കോഴി ലഭിക്കുന്നത്. ഇതിനൊപ്പം ലോഡിംഗ് കൂലിയും ലാഭവും ചേർന്ന് കച്ചവടക്കാർ വിൽക്കുന്നത് 165 രൂപയ്ക്ക്. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.

വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതാണ് ഇടനിലക്കാർ വില ക്രമാതീതമായി വർധിപ്പിക്കാൻ ഇടയാക്കിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നില്ല.

മീനിന്റെ ദൗർലഭ്യം കൂടി മുതലെടുത്താണ് വിശേഷദിവസങ്ങളിൽ ഈ തട്ടിപ്പ് നടക്കുന്നത്. വില വർധിച്ചതോടെ ഹോട്ടലുകാരും പ്രതിസന്ധിയിലായി. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെപ്‌കോ വിലവർധിപ്പിച്ചിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗൾട്രി വികസന കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ

മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …