മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ പല കാറുകളുടെയും വില 12,000 രൂപ മുതല്‍ 30,000 രൂപവരെ വര്‍ധിപ്പിച്ചു. അടുത്തിടെ പുറത്തിറക്കിയ ബൊലേറോ നിയോ എസ്‌യുവിയുടെ വിലയില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവിയുടെ വില 30,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു.
മള്‍ട്ടി-ടെറൈന്‍ സവിശേഷതകളുള്ള ടോപ്-സ്പെക്ക് ട്രിം ബൊലേറോ നിയോ N10 (O) യ്ക്ക് എസ്‌യുവി 8.48 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും പുതിയ വിലവര്‍ദ്ധനവില്‍ മഹീന്ദ്ര ബൊലേറോ നിയോ N10 (O) യുടെ വില 10.99 ലക്ഷം രൂപയായി (എക്സ്-ഷോറൂം) ഉയര്‍ന്നു,
അതേസമയം N4 വേരിയന്റിന്റെ വില ഇപ്പോള്‍ 8.77 ലക്ഷം രൂപയായി (എക്സ്-ഷോറൂം) ). ബൊലേറോ നിയോ എസ്‌യുവിക്കൊപ്പം മഹീന്ദ്രയും സ്കോര്‍പിയോ എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിച്ചു, ഇതിനുപുറമെ, കമ്ബനി മറാസോ എംപിവിയുടെ വില 12,000 മുതല്‍ 14,000 വരെ വര്‍ദ്ധിപ്പിച്ചു, അതേസമയം സ്കോര്‍പിയോ എസ് 11 വേരിയന്റിന് 22,000 വരെ വില വര്‍ദ്ധിപ്പിച്ചു.