Breaking News

7 മണിക്കൂറോളം ഫെയ്‌സ് ബുകും സഹസ്ഥാപനങ്ങളും ഇരുട്ടിലായതിന് പിന്നില്‍ മുന്‍ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്റെ വെളിപ്പെടുത്തലുകളോ?

തിങ്കളാഴ്ച രാത്രി പൊടുന്നനെയാണ് ഏഴു മണിക്കൂറിലേറെ ഫെയ്‌സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഉള്‍പെടെ പണിമുടക്കിയത്. മുന്നറിപ്പിയില്ലാതെയുള്ള പണി മുടക്കിന് കാരണമറിയാതെ ആളുകള്‍ പരക്കം പായുകയായിരുന്നു. ഇതുമൂലം ഭീമമായ ധനനഷ്ടമാണു വരുത്തിവച്ചത്.

വലിയ സമൂഹമാധ്യമ കമ്ബനികളായ ഈ മൂന്നെണ്ണവും ലോകമാകെ പ്രവര്‍ത്തനം നിലച്ചത് ഉടമ മാര്‍ക് സുകര്‍ബര്‍ഗിനെ വലിയരീതിയില്‍ തന്നെ ബാധിക്കുകയുണ്ടായി. തകരാര്‍ പരിഹരിച്ചെങ്കിലും പണിമുടക്കിനുള്ള കാരണം ഇപ്പോഴും അവ്യക്തം.

എന്നാല്‍ കമ്ബനിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ വിസില്‍ബ്ലോവര്‍ തന്റെ വ്യക്തിത്വം പുറത്തുവിട്ടതിനു പിന്നാലെയാണ് സമൂഹമാധ്യമ ഭീമന്റെ ‘മിണ്ടാട്ടം മുട്ടിയത്’ എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

37 വയസുകാരിയായ ഫ്രാന്‍സസ് ഹോഗന്‍ എന്ന മുന്‍ ജീവനക്കാരിയാണു ഫെയ്‌സ്ബുകിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുഎസിലെ ഫെഡറല്‍ വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന് അപേക്ഷിച്ചതിനു പിന്നാലെ ഇവര്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു.

ഫെയ്‌സ്ബുകിന്റെ തെറ്റായ ആഭ്യന്തര പ്രവര്‍ത്തന രീതികളെക്കുറിച്ചു ഫ്രാന്‍സസ് ഹോഗന്‍ പുറത്തുവിട്ട രേഖകള്‍ യുഎസ് കോണ്‍ഗ്രസ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമിഷന്‍, ദ് വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവരുടെ മുന്‍പിലെത്തി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …