Breaking News

ഒരു വര്‍ഷം കൊണ്ട് പാതി സമ്ബത്തും ഇല്ലാതായി; അമേരിക്കയിലെ ഏറ്റവും സമ്ബന്നരായ പത്തുപേരില്‍ ഇനി സക്കര്‍ബര്‍ഗില്ല

ഒരുകാലത്ത് ലോകത്തിലെ അതിസമ്ബന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. എന്നാലിപ്പോള്‍, സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായിരിക്കുകയാണ്. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്ബന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ആം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്.

2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്ബത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 ബില്യണ്‍ ഡോളര്‍ വരുമത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവനിപ്പോള്‍ 11-ആം സ്ഥാനത്തേക്കാണ് താണുപോയത്. ഫേസ്ബുക്ക് സ്ഥാപിച്ച്‌ നാല് വര്‍ഷത്തിന് ശേഷം 2008ലാണ് സക്കര്‍ബര്‍ഗ് ആദ്യമായി ബില്യണയറാകുന്നത്. 23-ആം വയസ്സില്‍, ഫോബ്സിന്റെ 400 സമ്ബന്നരുടെ ലിസ്റ്റില്‍ 321-ആം സ്ഥാനത്തെത്തി. അക്കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിരുന്നു അദ്ദേഹം.

ഫോര്‍ബ്സ് ലിസ്റ്റ് പ്രകാരം നിലവില്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 57.7 ബില്യണ്‍ ഡോളറാണ്. വാള്‍മാര്‍ട്ട് തലവന്‍, ജിം വാള്‍ട്ടണ്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ്, മുന്‍ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍, ഗൂഗിള്‍ സ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ക്ക് പിന്നിലാണ് മെറ്റ തലവന്റെ സ്ഥാനം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …