പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന വാസു ഡോക്ടർ ചികിത്സാരംഗത്തും സാഹിത്യ രംഗത്തും സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഒഴുവു സമയങ്ങളിൽ അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത ബിംബകല്പനകളിലൂടെ കോറിയിടുന്ന ശൈലീസുന്ദര പദകമലങ്ങൾ നിറഞ്ഞ വരികൾ ഹൃദ്യവും അനുഭവവേദ്യവും ആക്കുന്നതാണ്.
നൂറു കണക്കിന് ചെറുതും വലുതുമായ കവിതകൾ എഴുതിയിട്ടുള്ള ഇദ്ദേഹം ഇപ്പോഴും എപ്പോഴും ഒരു സാധകനെപ്പോലെ കാവ്യകേളിയെ ഉപാസിച്ചിരിക്കുകയാണ്.
ചികിത്സാരംഗത്ത് പ്രഗൽഭനായ ഇദ്ദേഹം സാധാരണക്കാർക്ക് ഒരു ആശ്രയ കേന്ദ്രം കൂടിയാണ്. എളിമയിൽ അഭിരമിക്കുന്ന ഈ ഡോക്ടർ സൗമ്യനും എപ്പോഴും മന്ദഹാസ പ്രശോഭിതനുമാണ്.
ജൻമദേശം കോട്ടയം ആണെങ്കിലും കർമ്മമണ്ഡലം കൊല്ലം ജില്ലയിൽ പ്രത്യേകിച്ച് പുത്തൂർ, പവിത്രേശ്വരം ദേശങ്ങളിലാണ്. സർക്കാർ സേവനം അനുഷ്ടിച്ച് വിരമിച്ച ഇദ്ദേഹം കുടുംബത്തോടൊപ്പം പുത്തൂരിൽ നിവസിക്കുന്നു.
“വായനാ ദിനം”,ആശംസകളോടെ…
അറിവിൻ്റെ നിറക്കൂട്ടുകളാമക്ഷരങ്ങളെ
മനസ്സിൽ വളർത്തി,അഞ്ജതയുടെ ലോക
മകറ്റി,പുത്തൻ അറിവ് നേടാൻ വായന
എന്നതിനപ്പുറം സാദ്ധ്യമാവില്ല മറ്റൊന്നിനും.
പുസ്തകങ്ങൾ,പത്രങ്ങളെന്തുമാവട്ടെ,അറിവിൻ്റെ ലിപികളാൽ വരയ്ക്കും ചിത്ര
ങ്ങൾ,വായനയിലൂടെ പകരുന്നത് അറിവ് മാത്രമല്ല,ഒപ്പം മനസ്സിൽ നിറയുന്നു വിനയവും എളിമയും.
സാഹിത്യം,ശാസ്ത്രം,കഥ,കവിത,പദ്യം
ഗദ്യം, ലേഖനങ്ങളെന്തുമാവട്ടെ,അറിവിൻ്റെ
നിറ ദീപങ്ങളായി,മനസ്സാം ഗ്രന്ഥശാലയിൽ
നിറയ്ക്കണം കരുതലായി നാം വരും തല
മുറതൻ നന്മയ്ക്കായി..
അക്ഷരക്കൂട്ടങ്ങൾ നിരത്തും പുസ്തക
ത്താളുകൾ,അറിവിൻ്റെ നിറകുടമാണെന്ന
റിഞ്ഞ്,മനസ്സിൽ പുത്തൻ അറിവ് പകരും
പുസ്തകങ്ങളെ ആത്മമിത്രങ്ങളാക്കണം നമ്മൾ.
മനുഷ്യനെ മനുഷ്യനാക്കുന്ന നന്മതൻ മുത്താണ് അറിവ്,അറിവിൻ്റെ ലോകത്ത്
മായാത്ത മുദ്രകൾ ചാർത്തി കാലദേശ
ങ്ങൾക്കതിധമായി തിളങ്ങാൻ എന്നും
വായന ഒരു തപസ്യയാക്കണം നമ്മൾ.
“നാല്പ്താം വാർഷികം”
മംഗല്യചരടിൽ കോർത്തൊരാ പൊൻ താലിയിൽ ജീവിത സത്യമാം മംഗല്യ മന്ത്ര
ങ്ങൾ രചിച്ചിരുന്നു,സീമന്തരേഖയിൽ ചാർ
ത്തിയ സിന്ദൂരം ഹൃദയ മന്ത്ര ധ്വനികളാൽ
ധന്യമായിരുന്നു.
നാലുപതിറ്റാണ്ടിനപ്പുറം ധന്യമാമൊരു “ഏപ്രിൽ പതിനെട്ടി”ന്,പരസ്പരം കൈ
കോർത്ത്,മാലചാർത്തി അഗ്നിയെ സാക്ഷി
യാക്കി പൊൻ താലിചാർത്തി,നവ വധുവര
ന്മാരായ ധന്യ നിമിഷം.
നാലുപതിറ്റാണ്ട് പിന്നിട്ടെങ്കിലും കാതിലി
ന്നും മുഴങ്ങുന്നു കൊട്ടും,കുരവയും ആർപ്പുവിളികളും,വാദ്യഘോഷ ധ്വനികളും
ഒപ്പം ആശംസകൾ നേരും നിറസദസ്സും,നിറ
ദീപം തെളിയും കതിർമണ്ഡപവും.
വഴികാട്ടിയായ് കൂടെ നിന്ന് നന്മതൻ വഴിയി
ലൂടെ ജീവിത തേർ തെളിച്ചവൾ,ത്യാഗത്തി
ൻ,സഹനത്തിൻ,സ്നേഹത്തിൻ നന്മയാ
ൽ നാൽപ്പതു വർഷങ്ങൾ പിന്നിട്ടെത്തി
നിൽക്കുന്നിന്ന് മുത്തശ്ശിയായി.
മായാത്ത സ്നേഹത്തിൻ നറുപുഞ്ചിരി തൂകി വത്സല്ല്യം,പകർന്നുതൻ കൊച്ചു മക്ക
ളെ വാരി പുണരും മുത്തശ്ശി,മന്ദസ്മിതം തൂകി,സിന്ദൂരം ചാർത്തി മംഗല്യവതിയായി
ന്നും ചരി തൂകി നില്പു.
ചമയങ്ങളില്ലാതെ നന്മതൻ നിറവിൽ
ഇല്ലായ്മ്മയിൽ പോലും തൃപ്തി നേടുന്ന
വൾ,നന്മതൻ സ്നേഹ നിറച്ചാർത്തണി
ഞ്ഞ്,അതിരുകളില്ലാത്ത സ്നേഹ സ്വരൂ
പമാം നിറ വിളക്കാണവൾ വീടിനെന്നും.
എന്നും ചിരിയ്ക്കുന്ന നിറ ദീപമായും,സ്നേ
ഹ സുഗന്ധം പരത്തും പൂന്തെന്നലായും,
സ്നേഹ സ്വാന്തന പുഞ്ചിചിരി തൂകും മുത്തശ്ശിയാമെൻ “മറുപാതി”യ്ക്കായി
നേരുന്നൊരായിരം ഭാവുകങ്ങൾ.