Breaking News

പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സുന്ദര…

താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദര.

നിയമ നടപടികളുമായി സഹകരിക്കും,  പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി ജെ പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും കെ സുന്ദര പറഞ്ഞു. തനിക്ക് ഭീഷണി ഉള്ളതായും പറഞ്ഞു. തനിക്കും അമ്മയ്ക്കുമെതിരെ ബിജെപി ഭീഷണി മുഴക്കിയെന്നും

സുന്ദര കൈരളി ന്യൂസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കുമെന്ന് സുന്ദര പറഞ്ഞു. ഇതോടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പിനെയും ബിജെപി

അട്ടിമറിക്കുകയായിരുന്നുവെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. അതേസമയം കെ സുന്ദരയുടെ  വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.  മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ

പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ  വെളിപ്പെടുത്തല്‍. തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …