Breaking News

മഴയുടെ തോത് വര്‍ദ്ധിക്കുന്നു; കേരളത്തില്‍ പ്രളയം ആവര്‍ത്തിച്ചേക്കുമെന്ന് മുന്നറിയിപ്പ്

കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് പഠന റിപ്പോര്‍ട്ട്. പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നത്.

വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. ഓഗസ്റ്റില്‍ മഴ നിയന്ത്രണമില്ലാതെ പെയ്തു. രണ്ട് വര്‍ഷങ്ങളിലും

ഓഗസ്റ്റിലാണ് പ്രളയം സംഭവിച്ചത്. 2018 ല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയും 2019 ല്‍ ഓഗസ്റ്റ് 7 മുതല്‍ 10 വരെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയത്തിന് കാരണമായി.

കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമോ ടെസ്റ്റ് ഡോസോ ആയി 2019 ലെ പ്രളയത്തെയും തീവ്രമഴയെയും കാണാമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …