Breaking News

കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധി; വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്…

കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും. ശമ്ബളം നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ച ശമ്ബള തുക ഇന്ന് മുതല്‍ ഘടുക്കളായി നല്‍കാനും ആലോചനയുണ്ട്.

സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി യും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. 18 മുതല്‍ ഐ.എന്‍.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. മാര്‍ച്ചിലെ ശമ്ബളത്തിനായി ജോലി ചെയ്ത് 47 ദിവസമായിട്ടും കൂലിയില്ലാത്ത ദയനീയാവസ്ഥയാണ് ജീവനക്കാരുടെത്. മുപ്പത് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 75 കോടിയുണ്ടങ്കിലെ ശമ്ബളം നല്‍കാനാകൂ.

അതുകൂടി തരണമെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുവദിച്ച മുപ്പത് കോടി ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. അതുപയോഗിച്ച്‌ ഗഡുക്കളായി ശമ്ബളം നല്‍കാനും ആലോചനയുണ്ട്. അതേസമയം മാനേജ്‌മെന്റിനെതിരെ സി.ഐ.ടി.യു യൂണിയന്റെ സമരം കടുപ്പിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …