കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം വരുന്നതിന് മുമ്പ് സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നാണ് ഇതിൽ ശിവശങ്കറിന്‍റെ നിർദ്ദേശം. ഒന്നിലും ഇടപെടാതെ വിട്ടുനിൽക്കണമെന്നും വീഴ്ചയുണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും ശിവശങ്കർ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്.
2019 ജൂലായ് 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. അടുത്ത ദിവസം സ്വപ്നയെ കാണാൻ 3 കോടി 8 ലക്ഷം രൂപയുമായി സന്തോഷ് ഈപ്പൻ കവടിയാറിലെത്തി. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്‍റെ പ്രധാന തെളിവായാണ് ഈ സംഭാഷണം ഇ.ഡി കോടതിയിൽ ഹാജരാക്കിയത്. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ ചാറ്റിൽ പറയുന്നുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY