Breaking News

കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും….

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച്‌ ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വര്‍ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നൈറ്റ്‌ കര്‍ഫ്യൂവും പരിഗണനയിൽ ഉണ്ട്. കോവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ

ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ

കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ സര്‍കാര്‍ മേഖലയില്‍ കോവിഡ് ഇതര ചികിത്സകള്‍

പരിമിതപ്പെടുത്തും. വാക്സീന്‍ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാന്‍ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങിയ അവസ്ഥയിലാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …