തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന് വന്‍ തീപിടുത്ത. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമില്ല.
Read More »