Breaking News

Tag Archives: Kerala Police

മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്ന് ദൃക്‌സാക്ഷി

കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയ പുഷ്പം. കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം …

Read More »

കടകളും സാമ്പത്തിക സ്ഥാപനങ്ങളും ‌തുറക്കാന്‍ കേരളാ പൊലീസിന്‍റെ 10 നിര്‍ദേശങ്ങള്‍…

കടകളും സാമ്പത്തിക സ്ഥാപനങ്ങളും തുറക്കാന്‍ ഉടമകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേരളാ പൊലീസ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മാര്‍ജിന്‍ ഫ്രീ ഉള്‍പ്പെടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാനപങ്ങളും തുരക്കുന്നതു സംബന്ധിച്ചാണ് പൊലീസിന്റെ നിര്‍ദേശം. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്ര മീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി …

Read More »

ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് നഗരങ്ങളില്‍ വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരും..!

ഡല്‍ഹി മാതൃകയില്‍ കേരളത്തിലും വിര്‍ച്വല്‍ കോടതി സംവിധാനം ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നിയമലംഘകര്‍ക്ക് നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതിലൂടെ സാധിക്കും. ഇതോടെ സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനാകും. ആപ്പിന്‍റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ …

Read More »