ഭാരത് ബന്ദിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്‍ദ്വാന്‍ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷം. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടയുകയും വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി 12 മണിക്കാണ് അവസാനിക്കുക. കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ട്.
NEWS 22 TRUTH . EQUALITY . FRATERNITY