Breaking News

അമിതവണ്ണമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം; കൊളസ്‌ട്രോളും മലബന്ധവുമൊന്നും അടുത്ത് പോലും വരില്ല…

പോഷകങ്ങളുടെ കലവറയാണ് മുതിര. പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്ബുഷ്ടമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പേര് മുതിരയ്‌ക്ക് കിട്ടുന്നത്. മുതിരയുടെ ഗുണങ്ങളെ കുറിച്ച്‌ കൂടുതലറിയാം.

* മുതിരയില്‍ കൊഴുപ്പിന്റെ അംശം തീരെയില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും കഴിക്കാം. മാത്രമല്ല ഇതിലെ പ്രോട്ടീന്‍, അയണ്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ്സും ധാരാളമുണ്ട്.

* കൊളസ്ട്രോളിനെ ചെറുക്കുന്നു.

* തണുപ്പുള്ള സമയങ്ങളില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ചൂടുകാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

* ദഹിക്കാനായി കുറച്ചധികം സമയെമെടുക്കും എന്നതിനാല്‍ വിശപ്പ് അറിയാന്‍ കുറച്ചധികം സമയമെടുക്കും. ഇതുകൊണ്ട് തന്നെ അമിതവണ്ണമുള്ളവര്‍ക്ക് പറ്റിയ ഭക്ഷണമാണിത്.

* ധാരാളം ആന്റി ഓക്സിഡന്റ്സ് ഉള്ളതിനാല്‍ പ്രായത്തെ ചെറുക്കാന്‍ മുതിരക്ക് കഴിയും.

* ധാരാളം നാര് അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം പരിഹരിക്കാനും നല്ലതാണ്.

* മുതിരയിട്ട് തിളപ്പിച്ച വെള്ളം പനി നിയന്ത്രിക്കാന്‍ സഹായിക്കും.

* എന്നാല്‍ ഗര്‍ഭിണികളും ടിബി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …