Breaking News

903 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍…

903 കോടി രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഹൈദരാബാദില്‍ പിടിയിലായി. ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ബിഐ അംഗീകാരമുള്ള വിദേശ ധനവിനിമയ ഏജന്റുമാരെ ഉപയോഗിച്ച്‌ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന പണം ഡോളറിലേക്ക് മാറ്റി ഹവാല ഇടപാടുകാര്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാള്‍ സെന്ററുകള്‍ പോലീസ് സീല്‍ ചെയ്തു. ഇവര്‍ ഇടപാടുകള്‍ നടത്താനായി ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളും പോലീസ് മരവിപ്പിച്ചു.

പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്ന 38 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 1.91 കോടി രൂപ അന്വേഷണ സംഘം പിടിച്ചെടുത്തു. തട്ടിപ്പിന് രാജ്യവ്യാപക സ്വഭാവമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ആപ്പില്‍ പണം നിക്ഷേപിച്ച്‌ തട്ടിപ്പിനിരയായ ഒരാള്‍ നല്‍കിയ പരാതിയില്‍ കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ക്ക് 1.6 ലക്ഷം രൂപയാണ് നഷ്ടമായത്. ഇയാളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങളും ചൈനീസ് പൗരന്മാരായ പ്രതികള്‍ ഹാക്ക് ചെയ്തിരുന്നു.

മുംബൈ കേന്ദ്രമാക്കിയും പ്രതികള്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് സംശയമുണ്ട്. തട്ടിപ്പിന് ഇരയാക്കപ്പെടുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ ദുബായ് സ്വദേശിയായ ഇമ്രാന്‍ എന്നയാള്‍ക്ക് സംഘം കൈമാറിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇമ്രാന്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …