Breaking News

പുതുവത്സര രാത്രിയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി..

16 കാരിയെ പുതുവത്സര രാത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായ് പരാതി. മനേസര്‍ ടൗണിലെ കാസന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം.

സുഹൃത്തിനൊപ്പം ആരവല്ലി മലമുകളില്‍ പുതുവത്സര രാവ് ആഘോഷിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ശ്രാവണ്‍ കുമാര്‍ (34),നിതേഷ് മിശ്ര (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രദേശത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ആരവല്ലിയേക്ക് എത്തിയ പെണ്‍കുട്ടിയും സുഹൃത്തും സെല്‍ഫിയെടുക്കുന്നതിനിടയില്‍ പ്രതികള്‍ ശല്യം ചെയ്യുകയായിരുന്നു. ഇരുവരും ശല്യം ചെയ്യുന്നത് ​എതിര്‍ത്തതോടെ ആണ്‍കുട്ടിയെ മര്‍ദിച്ചവശനാക്കി മിശ്രയും സുഹൃത്തും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുവരും രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ബഹളം വെച്ചതോടെ പ്രദേശത്തുള്ളവര്‍ എത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …