ചാലക്കുടി മലക്കപ്പാറക്ക് സമീപം വരട്ടപ്പാറയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. കൊലക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തുനിന്നും കാറിലാണ് ഇരുവരും മലക്കപ്പാറയില്‍ എത്തിയത്.
ഇവര്‍ ഉപയോഗിച്ച കാര്‍ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനു മൊഴി നല്‍കി.
NEWS 22 TRUTH . EQUALITY . FRATERNITY