Breaking News

രാജ്യത്ത് കോവിഡ് നിരക്കില്‍ നേരിയ വര്‍ധനവ്; ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു…

രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് മരിച്ചത്. ചൊവ്വാഴ്ച 42,640 പേര്‍ക്കായിരുന്നു രോഗബാധ. 1167 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

6,43,194 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നു. ആകെ മരണം 3,90,660 ആയി.

അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 3,00,8,709 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 50 ദിവസം കൊണ്ടാണ് ഒരു കോടി പേര്‍ക്ക് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …