Breaking News

വ്യാപക എടിഎം കവര്‍ച്ച ; 19 ഇടങ്ങളില്‍ നിന്നും തട്ടിയെടുത്തത് 48 ലക്ഷം രൂപ ; അന്വേഷണം…

തമിഴ്‌നാട്ടില്‍ വ്യാപക എടിഎം കവര്‍ച്ച. സംസ്ഥാനത്തെ എസ്ബിഐയുടെ 19 എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. 48 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിലേറെയും ചെന്നൈ നഗരത്തിലെയാണ്.

ഇന്നുപുലര്‍ച്ചെ നാല് എടിഎമ്മുകളില്‍ നിന്നായി എട്ടുലക്ഷം രൂപയാണ് കവര്‍ന്നത്. ഇതേത്തുടര്‍ന്ന് എസ്ബിഐ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എടിഎമ്മുകളിലെ

സിഡിഎം മെഷീനുകളിലെ സെന്‍സറുകളില്‍ കൃത്രിമം നടത്തി കേടാക്കിയാണ് സംഘം പണം തട്ടുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ്

പൊലീസിന്റെ സംശയം. അതെസമയം തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …