അഗ്നിബാധയില്‍ വീട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് മാര്‍ത്തോമ പള്ളിക്കു സമീപം വീട് പൂര്‍ണമായി കത്തിനശിച്ചത്. മംഗലശ്ശേരി കിഴക്കതില്‍ ഗീതയുടെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
പലകയും ഷീറ്റും ഉപയോഗിച്ചു നിര്‍മിച്ച വീട് പൂര്‍ണമായും കത്തിനശിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു.
വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി ഏറെനേരം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനുള്ള കാരണമെന്നാണ് നിഗമനം.
NEWS 22 TRUTH . EQUALITY . FRATERNITY