നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡ്വെയ്ന്‍ ബ്രാവോ വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍.
2016 സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെയുള്ള ട്വന്റി20യിലാണ് ബ്രാവോ അവസാനമായി വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചത്. ഓട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് ബ്രാവോയെ വെസ്റ്റിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റിന്‍ഡീസിന് വേണ്ടി 66 ട്വന്റി20 മത്സരങ്ങള്‍ ബ്രാവോ കളിച്ചിട്ടുണ്ട്. ജനുവരി 15നാണ് പരമ്ബരയിലെ ആദ്യ മത്സരം.
NEWS 22 TRUTH . EQUALITY . FRATERNITY