Breaking News

നിയന്ത്രിതമായി സൗജന്യസേവനങ്ങള്‍ നല്‍കുന്നത്​ സമ്പദ്​ വ്യവസ്ഥക്ക്​ ഗുണകരം -കെജ്​രിവാള്‍​..

ആം ആദ്​മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ക്ക്​ മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. നിയന്ത്രിതമായ തോതില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നത്​ സമ്പദ്​ വ്യവസ്ഥക്ക്​ ഗുണകരമാണെന്നും അതുവഴി പാവങ്ങള്‍ക്കെല്ലാം കൂടുതല്‍ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ്​ കെജ്​രിവാള്‍ ട്വീറ്റ്​ ചെയ്​തു.

കെജ്​രിവാള്‍ സര്‍ക്കാര്‍ ​വൈദ്യുതിയും വെള്ളവും സൗജന്യം നല്‍കി ​വോട്ടര്‍മാരെ വശീകരിക്കുകയാണെന്ന്​ ഡല്‍ഹി ബി.​ജെ.പി അധ്യക്ഷന്‍ മനോജ്​ തിവാരി വിമര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ്​ സൗജന്യസേവനങ്ങള്‍ ബജറ്റിനെയോ നികുതി​​യെയോ ബാധിക്കില്ലെന്ന്​ ​മുഖ്യമന്ത്രി മറുപടി നല്‍കിയത്​.

നിയന്ത്രിത തോതില്‍ സൗജന്യങ്ങള്‍ നല്‍കുന്നത്​ സമ്ബദ്​വ്യവസ്ഥക്ക്​ നല്ലതാണ്​. ഇത്​ പാവങ്ങള്‍ക്ക്​ കൂടുതല്‍ സമ്ബാദ്യം ലഭിക്കുന്നതിന്​ സഹായകമാകും. നിയന്ത്രിതമായി സൗജന്യസേവനം നല്‍കുന്നത്​ അധിക നികുതിക്കോ കമ്മി ബജറ്റിനോ കാരണമാകില്ല -കെജ്​രിവാള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …