Breaking News

കണ്ണൂരിലും കൊറോണ വൈറസ് ; നിരീക്ഷണത്തില്‍ കഴിയുന്നത് 96 പേര്‍; ജാഗ്രതാ നിര്‍ദേശം…

കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത നിര്‍ദേശം. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയേണ്ടത്.

നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…??

എന്നാല്‍ ഇവരില്‍ ആര്‍ക്കും ഇതുവരെയും കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങള്‍ കണ്ടെത്തിയിട്ടില്ലന്ന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ കൊറോണ രോഗബാധ

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജമാക്കിയിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസിലും സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമും (ആര്‍ആര്‍ടി) രൂപവത്കരിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …