Breaking News

ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി; കണ്ടെത്തിയത് 3350 ദശലക്ഷം ടണ്‍ സ്വര്‍ണം…

ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ വമ്ബന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

ഇന്ത്യയുടെ ഗോള്‍ഡ് റിസര്‍വിന്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. സോണ്‍പഹാദിയില്‍ 2700 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും ഹാര്‍ഡിയില്‍ 650 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും

കണക്കാക്കുന്നതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലയിരുത്തലില്‍ ജില്ലാ മൈനിങ് ഓഫീസര്‍ വ്യക്തമാക്കി.

സര്‍വ്വേ പൂര്‍ത്തിയാക്കിയ ശേഷം നിക്ഷേപങ്ങള്‍ ഖനനത്തിനായി പാട്ടത്തിന് കൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുതായാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …