Breaking News

ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥ; ശമ്പളത്തോടെയുള്ള നിർബന്ധിത അവധി പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥയാണെന്നും തൊഴിലിടങ്ങളിൽ നിർബന്ധിത ശമ്പളത്തോടുകൂടിയ അവധി നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്‍റിൽ.

ഒരു ചെറിയ വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമാണ് ആർത്തവ സമയത്ത് ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നത്. ഇതു മരുന്നിലൂടെ പരിഹരിക്കാനാകുമെന്നും പറഞ്ഞു. ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്.

10 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ആർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. കൗമാരക്കാരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള പരിസ്ഥിതി സൗഹൃദമായ സാനിറ്ററി പാഡുകൾ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. ആശാ വർക്കർമാർ മുഖേന മിതമായ നിരക്കിൽ പാഡുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …