41കാരന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് ഏകദേശം 13 കിലോയോളം ഭാരമുള്ള വൃക്കകള്‍. പെരേര എന്നയാളുടെ ശരീരത്തില്‍ നിന്നാണ് ഏഴും, 5.8 ഉം കിലോ ഭാരമുള്ള ശസ്ത്രക്രിയയിലൂടെ വൃക്കകള്‍ നീക്കം ചെയ്തത്.
മുംബൈ ആശുപത്രിയിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഓട്ടോസൊമാല് ഡോമിനന്‍റ് പോളി സിസ്റ്റിക് കിഡ്നി ഡിസീസ് എന്ന അസുഖം ബാധിച്ചാണ് പെരേര ശസ്ത്രക്രിയക്ക് വിധേയനായത്.
ശസ്ത്രക്രിയയിലുടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ”ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന് രക്തസ്രാവമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വൃക്കകള്‍ ഞങ്ങള്‍ എടുത്തു മാറ്റിയിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ജീവനോടെ ഉണ്ടാകില്ലായിരുന്നു. രണ്ട് വൃക്കകള്‍ക്കും കൂടി 13 കിലോയോളം ഭാരമുണ്ടായിരുന്നു. രണ്ട് വൃക്കകളും ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഒരു സാധാരണ വൃക്കക്ക് 800 ഗ്രാം മാത്രമാണ് ഭാരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ രോഗിക്ക് 106 കിലോ ഭാരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 80 കിലോഗ്രാമാണ് ഭാരം.”