സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കരട് മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഒന്നാം തീയതിയിലുള്ള ഡ്രൈഡേ മാറ്റേണ്ടെന്നാണ് തീരുമാനം. കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണ് ഉയർത്തി.
ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയായതെന്നാണ് റിപ്പോര്‍ട്ട്.