Breaking News

ഇനി ഒരിക്കല്‍ കൂടി റിലീസ് മുടങ്ങിയാല്‍ മരയ്ക്കാറും ഒടിടിയില്‍ റിലീസ് ചെയ്യും; ഓണത്തിനും തിയേറ്റര്‍ റിലീസ് നടന്നില്ലെങ്കില്‍ 100 കോടി ചിത്രം ബാധ്യതയാകും ;ആന്റണി പെരുമ്പാവൂർ…

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കണക്കിലെ വലിയ കളികള്‍ പ്രാപ്യമായത് സമീപകാലത്താണ് എന്ന് നിസംശയം പറയാം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ പുലിമുരുകന് ശേഷം.

മലയാള സിനിമയുടെ വാണീജ്യ വിജയങ്ങളെ പുലിമുരുകന് മുന്‍പും ശേഷവും എന്നു പറയുന്നതാവും ഉചിതം. കുഞ്ഞാലി മരയ്ക്കാര്‍ പോലെ നൂറുകോടിയുടെ ബ്രഹ്‌മാണ്ഡ സിനിമയെടുക്കാന്‍ ആന്റണി പെരുമ്ബാവൂരിന് ധൈര്യം പകര്‍ന്നതും ഈ വിജയം തന്നെ.

പുലിമുരുകന്റെ ചുവട് പിടിച്ച്‌ മലയാള സിനിമ വലിയ സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങിയപ്പോഴാണ് പ്രഹരമായി കോവിഡ് എത്തുന്നത്. കോവിഡിന്റെ തേരോട്ടത്തില്‍ മുരടിച്ച്‌ പോയത് അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ വാണീജ്യ വളര്‍ച്ചകൂടിയാണ്.

മരയ്ക്കാറും മാലികും കുറുപ്പും തുറമുഖവുമുള്‍പ്പടെ നിരവധി ബിഗ്ബജറ്റുകളാണ് തിയേറ്ററില്‍ പ്രേക്ഷകര്‍ക്കായി ഒരുങ്ങിയത്. എന്നാല്‍ പ്രതീക്ഷകളെ ഒരോന്നായി തല്ലിക്കെടുത്തിയപ്പോള്‍ ആദ്യം ദൃശ്യം ടുവും ഇപ്പോള്‍ മാലിക്കും പ്രിഥ്വിരാജിന്റെ കോള്‍ഡ് കേസും

ഒടിടിക്ക് വഴിമാറി. ഒരു നിര്‍മ്മാതാവ് നേരിടുന്ന പ്രതിസന്ധിയുടെ തുറന്ന് പറച്ചിലായിരുന്നു കഴിഞ്ഞ ദിവസം ആന്റോ ജോസഫ് നടത്തിയത്. മാലിക്കും കോള്‍ഡ് കേസും തിയേറ്ററിലെത്തിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും പക്ഷെ പ്രതീക്ഷകള്‍

ഒക്കെത്തന്നെയും വഴിമുട്ടുകയാണ് എന്നുമാണ് ആന്റോ പറഞ്ഞത്. ഇത്രയും ഭീമമായ തുക മുടക്കിയ രണ്ട് പടങ്ങള്‍ പെട്ടിയിലിരിക്കുമ്ബോള്‍ മറ്റൊരു ചിത്രത്തെക്കുറിച്ചു ചിന്തിക്കാനാകില്ലെന്നും മുന്നോട്ടുള്ള

പ്രയാണത്തിന് അനുകൂലമായ തീരുമാനം കൈക്കോള്ളാന്‍ താന്‍ നിര്‍ബന്ധിതനാകുന്നുവെന്നുമാണ് അന്റോ പറഞ്ഞത്. അങ്ങിനെയാണ് ഈ രണ്ടു ചിത്രവും ഒടിടി ഉറപ്പിച്ചതെന്നും ആന്റോ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് അവസാന പ്രതീക്ഷയുമായി മരക്കാര്‍ ഓണത്തിന് തിയേറ്ററിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ആന്റണി പെരുമ്ബാവൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് 12 നാണ് ഇപ്പോള്‍ മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങിനെയാണേങ്കില്‍ മോഹന്‍ലാലിന്റെ ഓണം റിലീസായി പ്രഖ്യാപിച്ച ആറാട്ട് റിലീസ് വൈകും.

മാത്രമല്ല ഓണം റിലീസായി ആദ്യമെത്തുന്നതും മരക്കാറായിരിക്കും.മെയ് 12 ന് പെരുന്നാള്‍ റിലീസായാണ് ഒടുവില്‍ മരക്കാറിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതും നടപ്പായില്ല.

കോവിഡ് പ്രതിസന്ധി മൂലം ഒരു വര്‍ഷത്തിലേറെയായി മൂന്നുതവണ റിലീസ് മാറ്റി വച്ചിരുന്ന ചിത്രമാണ് മരക്കാര്‍.സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന

ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും

ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു… റിലീസ് തീയതി പുറത്ത് വിട്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഓണത്തിനും റിലീസ് ആയില്ലെങ്കില്‍ ഇനി മറ്റൊരു തീയ്യതി അണിയറ പ്രവര്‍ത്ത്കര്‍ ചിന്തിക്കുമോ എന്ന കാര്യവും സംശയമാണ്. അങ്ങിനെയെങ്കില്‍ മരക്കാറും ഒടിടിയുടെ വഴിതേടും.

ഇതിനോടകം തന്നെ ഭീമമായ തുക വാഗ്ദാനം ചെയ്ത് നിരവധി പേര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സമീപിക്കുന്നുവെന്നാണ് വിവരം. ഓണം റിലീസും പ്രതിസന്ധിയിലായി മരക്കാറും ഒടിടിയുടെ

വഴി തേടിയാല്‍ അത് മലയാള സിനിമ ചരിത്രത്തില്‍ തന്നെ വലിയൊരു മാറ്റത്തിനാവും വഴിവെക്കുക.പ്രത്യേകിച്ചും മലയാളത്തിനായി പ്രത്യേകം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പിറവിയെടുക്കുമ്ബോള്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …