Breaking News

സത്യ പ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി…

സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സമ്മേളിക്കുന്നത് ഒഴിവാക്കി സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് പാര്‍വതി ആവശ്യപ്പെട്ടു.

”സത്യപ്രതിജ്ഞക്ക് അഞ്ഞൂറോളം പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും മറ്റു സൗകര്യമുള്ളപ്പോള്‍” പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

”കൊവിഡ് പ്രതിരോധത്തിനായും കൊവിഡ് പോരാളികള്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ തുടരുന്നുണ്ട്.

അതുകൊണ്ടാണ് ഇത് എല്ലാവരെയും ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാക്കുന്നത്”. പാര്‍വതി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 50000ത്തിലേറെ പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ പരമാവധി 500ഓളം പേര്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. 500 എന്നത് ഇത്തരം സാഹചര്യത്തില്‍ വലിയ സംഖ്യയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …