ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത്
ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 14183 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്.
1694 പേരുടെ ജീവന്‍ ഇന്ത്യയില്‍ നിന്ന് നഷ്്ടമായി. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 2958 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 126 പേര്‍ക്ക് ജീവന്‍ നഷ്ട്ടമാകുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1456 പേര്‍ക്കാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. ഇത് രാജ്യത്ത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.