Breaking News

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണത്തിൽ വർധനവ്..

കേരളത്തിൽ ഇന്ന് 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള

26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും,  കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും,

കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 5 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം

ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ

നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും,

ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്ബർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സി.ഐ.എസ്.എഫുകാർക്കും രോഗം ബാധിച്ചു. 27.06.20ന് തിരുവനന്തപുരം

ജില്ലയിൽ മരണമടഞ്ഞ തങ്കപ്പൻ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു. കൂടാതെ സംസ്ഥാനത്ത് 75 പേർ രോഗമുക്തി നേടി. ഇന്ന് 19 പുതിയ ഹോട്ട്സ്‌പോട്ടുകൾ കൂടി

പ്രഖ്യാപിച്ചിട്ടുണ്ട്. 10 പ്രദേശങ്ങളെ ഒഴിവാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …