Breaking News

സന്നദ്ധപ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ക്ക്​ പിഴ; മോട്ടോര്‍ വാഹന വകുപ്പ് നടപടിയില്‍ പ്രതിഷേധം….

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആം​ബു​ല​ന്‍​സു​ക​ള്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത് വ​ന്ന​ത് തി​രി​ച്ച​ടി​യാ​കു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ അ​വ​ര​വ​രു​ടെ ചി​ല വാ​ഹ​ന​ങ്ങ​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ ചി​ല്ല​റ മാ​റ്റം വ​രു​ത്തി ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍​വ​രെ സ്ഥാ​പി​ച്ച്‌ സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് മു​ന്നോ​ട്ട് വ​ന്ന​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​റ​വൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​ത്ത​രം വ​ണ്ടി​ക​ള്‍ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടു മൂ​ന്നു മാ​സ​മാ​യി ഇ​ത്ത​രം സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് നി​ര്‍​ധ​ന രോ​ഗി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഈ ​വാ​ഹ​ന​ങ്ങ​ളോ​ട് ആം​ബു​ല​ന്‍​സ് എ​ന്ന പേ​രി​ല്‍ ഇ​നി റോ​ഡി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യും പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു.

സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ചെ​ല​വ് വ​ഹി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ര​ജി​സ്ട്രേ​ര്‍​ഡ് ആം​ബു​ല​ന്‍​സു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് ആ​ര്‍.​ടി.​ഒ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ക​ല​ക്ട​ര്‍, ഡി.​ടി.​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​രു​മാ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് ജോ​ര്‍​ജ് മേ​നാ​ച്ചേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …