Breaking News

‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ ഹഗ് ഡേയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ സർക്കുലറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. “ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍മുഴങ്ങുന്നത് പോലെ…!” എന്ന അടിക്കുറിപ്പോടെ നാടോടിക്കാറ്റ് സിനിമയിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് തീരുമാനിച്ചത്. പാശ്ചാത്യ സംസ്കാരത്തിന്‍റെ വ്യാപനം നമ്മുടെ പൈതൃകം മറക്കാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരിക അഭിവൃദ്ധിക്ക് കാരണമാകുമെന്ന് മൃഗസംരക്ഷണ ബോർഡ് സർക്കുലറിൽ പറഞ്ഞിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …