Breaking News

ആധാരും വോട്ടര്‍ ഐ.ഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ നീക്കം ; നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍….

വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പുതിയതായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയിൽ നടത്തുന്ന ക്രമക്കേടുകൾ കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം കൊണ്ട് വന്നത്.

ആധാർ നിർബന്ധമാക്കുന്നതിനെ എതിർത്ത സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാലാണ് നിയമമന്ത്രാലയത്തിന്റെ നിർദ്ദേശം ചോദിക്കുന്നത്.

ഇതിനു മുൻപും വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സാധ്യതകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനോട് ആരാഞ്ഞിരുന്നു. അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലുള്ള ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ പുതിയ നിയമനിര്മാണത്തിലൂടെ മാത്രമേ ആധാറിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ നിർബന്ധ രീതിയിൽ പരിശോധിക്കാൻ സാധ്യമാകുകയുള്ളു.

About NEWS22 EDITOR

Check Also

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ …