Breaking News

അടല്‍ പെന്‍ഷന്‍ യോജന: പരമാവധി പ്രതിമാസ പെന്‍ഷന്‍ 10000 രൂപയാക്കാന്‍ സാധ്യത

അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 10,000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ.

സ്കീമില്‍ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെയാണ് (പി.എഫ്.ആര്‍.ഡി.എ) ശുപാര്‍ശ.

അസംഘടിത മേഖലയിലെ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ധനകാര്യ മന്ത്രാലയം നിലവില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വരുമാനക്കാര്‍ക്ക് വിശ്രമജീവിത കാലത്ത് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ).

പ്രായപരിധി 40ല്‍ നിന്ന് 60 ആയി ഉയര്‍ത്തുക, പെന്‍ഷന്‍ തുക 5000 രൂപ 10,000 ആയി ഉയര്‍ത്തുക എന്നീ പ്രധാന ശുപാര്‍ശകളാണ് സര്‍ക്കാരിന്  സമര്‍പ്പിച്ചിരിക്കുകന്നത്. 2015ല്‍ നരേന്ദ്ര മോദിയാണ് അടല്‍ പെന്‍ഷന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. പതിനെട്ട് വയസിനും 40 വയസിനും ഇടയ്ക്കുള്ള ആളുകള്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …