Breaking News

ദുഃഖവെള‌ളിക്കും ഈസ്‌റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും…

സംസ്ഥാനത്ത് ദുഖവെള‌ളി, ഈസ്‌റ്റര്‍ പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും, നാലിനും ട്രഷറികള്‍ പ്രവര്‍ത്തിക്കും. പുതുക്കിയ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുന്നതിനാണ് ഈ ക്രമീകരണം.

സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച്‌ 31നും ട്രഷറി പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ ബാങ്കുകളില്‍ പണമിടപാടിന് സാദ്ധ്യമല്ലെങ്കിലും ട്രഷറികള്‍ പ്രവര്‍‌ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ഇന്നുമുതലാണ് വിതരണം ചെയ്യുക. മാര്‍ച്ച്‌ മാസത്തിലെ 1500ഉം ഏപ്രിലിലെ 1600 ചേര്‍ത്ത് 3100 രൂപയാകും ലഭിക്കുക. ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി ഇടപാടുകളില്‍ ഒരു തടസവും ഉണ്ടാകില്ല.

പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കുന്നവര്‍ക്ക് രണ്ട് ഗഡുക്കളായി മാര്‍ച്ച്‌, ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ലഭിക്കും. അതേസമയം സഹകരണ സംഘം വഴിയുള‌ളവര്‍ക്ക് ഇന്നുമുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …