Breaking News

ചൈനയ്ക്ക് കനത്ത വെല്ലുവിളി; പസിഫിക് സമുദ്രത്തില്‍ വന്‍ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ഓരോ കപ്പലിലും അറുപതിലധികം യുദ്ധവിമാനങ്ങള്‍, ചൈനയ്ക്കെതിരെ അമേരിക്കയുടെ നീക്കം…

ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം. അതിത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ പസഫിക് മേഖലയില്‍ ചൈനയ്ക്കതിരെ പടയൊരുക്കിയിരിക്കുകയാണ് അമേരിക്ക.

മൂന്ന് വിമാന വാഹിനി കപ്പലുകളാണ് പസഫിക്കില്‍ പട്രോളിങ് നടത്തുന്നത്. ഓരോ കപ്പലുക്കളിലും അറുപതിലധികം യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കയുടെ ഈ നീക്കം ചൈനയെ അസ്വസ്ഥമാക്കി കഴിഞ്ഞു.

ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ ഉത്തരകൊറിയ ആണവ പരിക്ഷണം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സൈനിക നീക്കത്തിന് ശേഷം ഇതാദ്യമായാണ് പസഫിക് സമുദ്രത്തില്‍ ഇത്ര വിപുലമായ രീതിയില്‍ അമേരിക്ക സൈനിക വിന്യാസം നടത്തുന്നത്.

വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം വഷളയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും വാദപ്രതിവാദങ്ങള്‍ രൂക്ഷമായതിനിടെയാണ് പസഫിക്കിലേക്ക് മൂന്ന് കപ്പലുകളെ അമേരിക്ക അയച്ചത്. യു‌എസ്‌എസ് റൊണാള്‍ഡ് റീഗന്‍,

യു‌എസ്‌എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണ് പട്രോളിങ് നടത്തുന്നതെന്ന് യുഎസ് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …