Breaking News

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഇനി ‘ഇ റുപ്പി’; സേവനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍….

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായി പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്‌ട്രോണിക് വൗച്ചര്‍ അധിഷ്ഠിത

ഡിജിറ്റല്‍ പേയ്‍മെന്റ് സംവിധാനം നാഷണല്‍ പേയ്‍മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇ -റുപ്പി സേവനങ്ങളുടെ

സ്​പോണ്‍സര്‍മാരുമായി ഉപഭോക്താക്കളെയും സേവന ദാതാക്കളെയും ഡിജിറ്റല്‍ രൂപത്തില്‍ ബന്ധിപ്പിക്കും. ഇടപാട്​ പൂര്‍ത്തിയായതിന്​ ശേഷം മാത്രമേ സേവന ദാതാവിന്​ പണം

ലഭിക്കൂവെന്നും ഇത്​ ഉറപ്പാക്കും. പ്രീ പെയ്​ഡ്​ സേവനമാണ്​ ഇതിന്‍റെ അടിസ്​ഥാനം. അതിനാല്‍ സേവന ദാതാവിന്​ കൃത്യസമയത്ത്​ പണം ലഭിക്കുന്നുണ്ടെന്നും ഇത്​ ഉറപ്പുവരുത്തും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …