Breaking News

ഗോവയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇനി റോബോട്ടുകളും

ഗോവ: ഗോവയിലെ കടല്‍ത്തീരങ്ങളില്‍ വിനോദ സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ ‘ഔറസ്’ എന്ന റോബോട്ട് എത്തി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനമായ ട്രൈറ്റണും സഹായത്തിനുണ്ടാകും. സംസ്ഥാന സർക്കാർ നിയോഗിച്ച ലൈഫ് സർവീസ് ഏജൻസിയായ ദൃഷ്ടി മറൈനാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല.

വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനാൽ ഗോവയുടെ കടൽ തീരങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് റോബോട്ടുകളുടെ സഹായം തേടിയത്. ആൾക്കൂട്ടത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനം വഴി കഴിയും. വടക്കൻ ഗോവയിലെ മിരാമർ തീരത്താണ് ഔറസ് പ്രവർത്തിക്കുക. ട്രൈറ്റണ്‍ തെക്കന്‍ ഗോവയിലെ ബൈന, വെല്‍സാവോ, ബെനൗലിം, ഗല്‍ഗിബാഗ് എന്നീ തീരങ്ങളിലും സേവനമനുഷ്ഠിക്കും. ഈവര്‍ഷംതന്നെ 100 ട്രൈറ്റണുകളെയും 10 ഔറസ് റോബോട്ടുകളെയും വിവിധ തീരങ്ങളില്‍ നിയോഗിക്കാനാണ് പദ്ധതി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …