Breaking News

ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി ബിനോയി പിടിയില്‍….

ഇടുക്കി പണിക്കന്‍കുടി കൊലപാതകത്തില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബിനോയി പിടിയില്‍. പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ നിന്നാണ് പ്രതി പിടിയിലായത്.

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്. വീട്ടമ്മയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വീട്ടമ്മയ്ക്ക് ക്രൂരമായ മര്‍ദ്ദനവും ഏറ്റിട്ടിട്ടുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്നും പൊലീസ് അറിയിച്ചു.

അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസി കൂടിയായ പ്രതി പണിക്കന്‍കുടി ചേബ്ലായിതണ്ട് നായികുന്നേല്‍ ബിനോയി(48)യുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍

കണ്ടെത്തിയത്. മൃതദേഹം അടുക്കളയില്‍ കുഴിച്ച്‌ മൂടിയശേഷം ചാണകം ഉപയോഗിച്ച്‌ തറ മെഴുകി. തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതി പത്രി ഉണക്കാന്‍ ഇട്ടിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …