Breaking News

ഇന്ത്യന്‍ വിപണിയില്‍ എത്തും മുമ്ബേ സാംസങ്ങിന്റെ ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍…

ഇന്ത്യന്‍ വിപണയില്‍ എത്തും മുന്‍പേ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടന്‍. ഈ മാസം പത്തിനാണ് ഇന്ത്യയില്‍ ഫോള്‍ഡ് 3 ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

നേരത്തെ തന്നെ ഫോണിന്റെ പ്രീബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച്‌ ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോള്‍ഡ് 3യുടെ പ്രധാന ഫീച്ചറുകള്‍. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ ഫാന്റം സില്‍വറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഈ കളര്‍ വേരിയന്റ് ഇന്ത്യയില്‍ പ്രീബുക്കിങ്ങില്‍ ലഭ്യമല്ല. 5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീച്ചറുകള്‍, മള്‍ട്ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്.

അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ഷൂട്ടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്‌പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്‌പ്ലേയിലും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …