Breaking News

അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ…

11 വയസ്സുകാരനെ അമിത അളവില്‍ നിര്‍ബന്ധിച്ച്‌ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അച്ഛനേയും രണ്ടാനമ്മയേയും പോലിസ് അറസ്റ്റ് ചെയ്തു. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റ്

സ്വദേശികളായ റയാന്‍ (41) താര സാബിന്‍ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. റയാന്റെ മകന്‍ സാഖറിയാണ് അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്.

മതിയായ അളവില്‍ വെള്ളം കുടിക്കാതിരുന്ന സാഖറിയെ നിര്‍ബന്ധിച്ച്‌ മൂന്ന് ലിറ്റര്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. നാല് മണിക്കൂറിനിടെയാണ് കുട്ടി ഇത്രയും വെള്ളം കുടിച്ചത്.

പതിവായി കിടക്കയില്‍ മൂത്രമൊഴിച്ചിരുന്ന കുട്ടി മതിയായ അളവില്‍ വെള്ളം കുടിക്കാത്തതിനാല്‍ മൂത്രത്തിന് വളരേയേറെ ദുര്‍ഗന്ധമുണ്ടായിരുന്നു.

ഇതിനാല്‍ കുട്ടിയെ കൊണ്ട് വെള്ളം കുടിപ്പിക്കുകയാണെന്ന് താര സാബിന്‍ റയാനെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് റയാന്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ഛര്‍ദിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന്‍ അവശനായ കുട്ടി നിലത്ത് വീഴുകയും ചെയ്തു.

പിന്നീട് ഇയാള്‍ കുട്ടിയെ ചവിട്ടുകയും കൈയിലെടുത്ത് വലിച്ചെറിയുകയും ചെയ്തു. അതിനുശേഷം രാത്രി മറ്റു കുട്ടികള്‍ക്കൊപ്പമാണ് കുട്ടിയെ കിടത്തിയത്. പിറ്റേദിവസം രാവിലെ നോക്കുമ്ബോള്‍ സാഖറിയ ബോധരഹിതനായി കിടക്കുന്നതാണ്

കണ്ടതെന്നും റയാന്‍ പോലീസിനോട് പറഞ്ഞു. അമിത തോതില്‍ വെള്ളം കുടിച്ചതിനാല്‍ സോഡിയം അളവ് കുറഞ്ഞതാണ് മരണ കരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …