കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തുന്ന മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍. കിഴക്കേക്കോട്ട, നെടുമങ്ങാട്, തമ്ബാനൂര്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വച്ചത്.
മിന്നല്‍ പണിമുടക്കിനേത്തുടര്ന്ന് ഇവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിചച്ചാണ് പണിമുടക്ക് നടത്തുന്നത്.
മൂന്ന് മണിക്കൂറിലേറെയായി ബസുകളൊന്നും സര്‍വീസ് നടത്താതായതോടെ യാത്രക്കാരും പ്രതിഷേധവുമായെത്തിയിരിക്കുകയാണ്. എടിഒ ശ്യാം ലോപ്പസ് അടക്കം
മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ആരോപണം.