Breaking News

അരുണ്‍ വിജയ് ചിത്രം സിനത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം ഉടന്‍ എത്തും…

അരുണ്‍ വിജയിയെ നായകനാക്കി ജിഎന്‍ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സിനം’. ജി വി പ്രകാശിന്റെ കുപ്പത്തു രാജ,

വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് ചിത്രത്തില്‍ നായികയായ് എത്തുന്നത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി ‘ഹരിദാസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ജിഎന്‍ആര്‍ കുമാരവേലന്‍.

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഷബീര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. സിനം എന്നാല്‍ കോപം എന്നാണ് അര്‍ഥം. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …