Breaking News

കോവിഡ് 19: സംസ്ഥാനത്ത് വീണ്ടും മൂന്നുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരണം; രാജ്യത്തെ ആദ്യത്തെ മരണം കര്‍ണാടകയില്‍..

സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ രോഗമുണ്ടെന്ന് ഉറപ്പിച്ചു. ഇതോടെ കോവിഡ്-19ന്റെ രണ്ടാംവരവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 17 ആയി.

കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയിലും. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച 76-കാരന് കൊറോണയായിരുന്നെന്ന് സ്ഥിരീകരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്.

രാജ്യത്ത് 80 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 14 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും ഡല്‍ഹിയില്‍ ആറുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …